ADVERTISEMENT

സാവോപോളോ ∙ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സ് ( മുൻപ് ട്വിറ്റർ ) ബ്രസീലിലെ പ്രവർത്തനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിച്ച ഏതാനും തീവ്രവലതുപക്ഷ അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന തന്റെ ഉത്തരവ് പാലിച്ചില്ലെങ്കിൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നു സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മോറേസ് ഭീഷണിപ്പെടുത്തിയെന്നാണു കമ്പനിയുടെ ആരോപണം. ജഡ്ജിയുടെ ഉത്തരവ് പുറത്തുവിടുകയും ചെയ്തു. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി പ്രവർത്തനം നിർത്തുന്നുവെന്നാണ് എക്സിന്റെ വിശദീകരണം. 

മുൻ പ്രസിഡന്റ് ജയ്ർ ബൊൽസൊനാരോയുമായി ബന്ധപ്പെട്ട തീവ്രവലതുപക്ഷ അക്കൗണ്ടുകളിലെ ഉള്ളടക്കം കൂട്ടത്തോടെ നീക്കം ചെയ്യാൻ ഈ വർഷം ആദ്യമാണു ജസ്റ്റിസ് മൊറേസ് ഉത്തരവിട്ടത്. ഇതു ജനാധിപത്യമല്ല, സെൻസർഷിപ്പാണ് എന്നു വാദിച്ചു സമൂഹമാധ്യമ കമ്പനി എതിർക്കുകയും ചെയ്തു. 

ഓഫിസ് പൂട്ടിയാലും തുടർന്നും ബ്രസീലിൽ എക്സ് ലഭ്യമാകുമെന്ന് മസ്ക് അറിയിച്ചു. പ്രവർത്തനം അവസാനിപ്പിച്ചാൽ ഇതെങ്ങനെ സാധ്യമാകുമെന്നു വ്യക്തമാക്കിയില്ല.

English Summary:

X cease operations in Brazil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com