ADVERTISEMENT

ബെയ്ജിങ് ∙ ചൈനയുടെ 2020–ലെ ചാന്ദ്ര പര്യവേക്ഷണത്തിൽ ശേഖരിച്ച മണ്ണിൽനിന്നും വലിയ തോതിൽ വെള്ളം ഉൽപാദിപ്പിക്കുന്ന പുത്തൻ സാങ്കേതിക വിദ്യയുമായി ശാസ്ത്ര‍ജ്ഞർ. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകരുടെ 3 വർഷം നീണ്ട പഠനങ്ങളും പരീക്ഷണങ്ങളുമാണു ഫലം കണ്ടതെന്ന് ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ചന്ദ്രന്റെ മണ്ണിലെ ധാതുക്കളിലടങ്ങിയ ഹൈഡ്രജൻ ഉയർന്ന താപനിലയിൽ ചൂടാക്കി നീരാവിയാക്കിയാണു വെളളം ഉൽപാദിപ്പിക്കുന്നത്. ഒരു ടൺ മണലിൽനിന്നും 76 ലീറ്റർ വരെ വെള്ളം ഉൽപാദിപ്പിക്കാനാവും.

English Summary:

China with new technology to produce large amounts of water from soil of moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com