ADVERTISEMENT

ലാ ഗ്രോണ്ട് മോറ്റെ (ഫ്രാൻസ്) ∙ ഫ്രഞ്ച് സിനഗോഗിനു മുന്നിൽ തീപിടിച്ച വാഹനം പൊട്ടിത്തെറിച്ചു പൊലീസുകാരനു പരുക്കേറ്റു. ഇസ്രയേൽ–ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജൂതന്മാർക്കുനേരെ നടക്കുന്ന ഭീകരാക്രമണമാണിതെന്നു കരുതുന്നതായും സിനഗോഗുകളുടെ സുരക്ഷ വർധിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

സിനഗോഗിനടുത്ത് 2 കാറുകൾ സംശയാസ്പദമായി പാർക്ക് ചെയ്തിരുന്നു. ഇതിലൊന്നിൽ ഗ്യാസ് നിറച്ച ബോട്ടിൽ വച്ചതിനുശേഷം തീ കൊളുത്തുകയായിരുന്നെന്നാണു പൊലീസ് വെളിപ്പെടുത്തൽ. നെഞ്ചിൽ പലസ്തീൻ പതാക വച്ചുകെട്ടിയ ഒരാൾ കാറിനടുത്തു നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

English Summary:

Car explodes in front of French synagogue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com