ADVERTISEMENT

ജറുസലം ∙ ഗാസയിൽ പോളിയോയും പോഷകാഹാരക്കുറവു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും വർധിച്ചുവരുന്നതായി യുഎൻ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമായുള്ള ചർച്ചകൾ കയ്റോയിൽ ആരംഭിച്ചു. ഹമാസിന്റെ പ്രതിനിധി സംഘം കയ്റോയിലെത്തി. ഇസ്രയേലിന്റെയും ഇടനില രാജ്യങ്ങളായ ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവയുടെയും പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി പങ്കെടുക്കുന്നുണ്ട്.

അതേസമയം, ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ 48 മണിക്കൂറിനിടെ 50 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മൃതദേഹങ്ങൾ 2 ദിവസമായി കെട്ടിട അവശിഷ്ടങ്ങൾക്കടിയിലും നിരത്തിലുമായി കിടക്കുകയാണെന്നും ആക്രമണം തുടരുന്നതിനാൽ രക്ഷാപ്രവർത്തനംപോലും അസാധ്യമാണെന്നും ഇവർ പറഞ്ഞു.

2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 11 പേരും അവശിഷ്ടങ്ങൾക്കടിയിലുണ്ട്. ഇന്നലെ മാത്രം 2 ആശുപത്രികളിലായി 36 മൃതദേഹങ്ങളാണ് എത്തിയത്. ഒക്ടോബർ ഏഴിനു ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നുണ്ടായ യുദ്ധത്തിൽ നാൽപതിനായിരത്തിലേറെ പലസ്തീനികൾ കൊല്ലപ്പെട്ടെന്നാണു കണക്ക്. ചെങ്കടലിൽ ഹൂതി ഗ്രൂപ്പ് നടത്തിയ വ്യോമാക്രമണത്തിൽ ഗ്രീസ് റജിസ്ട്രേഷനുള്ള ടാങ്കറിനു തീപിടിച്ചു.

English Summary:

Gaza ceasefire talks in cairo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com