ADVERTISEMENT

കീവ് ∙ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ റഷ്യൻ അതിർത്തിയിലെ ബെൽഗൊറോദ് മേഖലയിൽ 5 പേർ കൊല്ലപ്പെട്ടു. റക്കിടോൺ ഗ്രാമത്തിൽ 12 പേർക്കു പരുക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് മേഖലയിലെ ക്രമറ്റോർസ്ക് നഗരത്തിലെ ഹോട്ടൽ സഫയറിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ രണ്ടു മാധ്യമപ്രവർത്തകർക്കു പരുക്കേറ്റു. ഒരാളെ കാണാതായി. കെട്ടിടത്തിന്റെ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. യുക്രെയ്ൻ, യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മാധ്യമപ്രവർത്തകർ. 

യുക്രെയ്ൻ യുദ്ധം റിപ്പോർട്ട് ചെയ്യാൻ പോയ ആറംഗ സംഘം താമസിച്ചിരുന്ന ഹോട്ടലിനു നേരെയാണ് ശനിയാഴ്ച വൈകിട്ട് റഷ്യയുടെ മിസൈൽ ആക്രമണമുണ്ടായതെന്ന് റോയിട്ടേഴ്സ് അറിയിച്ചു. സംഘത്തിലെ 3 പേർ സുരക്ഷിതരാണ്. ഹോട്ടലിനു സമീപമുണ്ടായിരുന്ന ഒരു ബഹുനിലക്കെട്ടിടവും ആക്രമണത്തിൽ തകർന്നു. 

റഷ്യ നടത്തിയ ആക്രമണങ്ങളിൽ 29 പേർക്കു പരുക്കേറ്റതായി യുക്രെയ്ൻ അറിയിച്ചു. ഹർകീവിലെ ചുഹൂവിൽ ആക്രമണത്തിൽ രണ്ടു വീടുകൾ തകർന്നു. നാലു വയസ്സുകാരൻ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. ഹർകീവ് നഗരത്തിൽ ഒരു ഇരുനില വീട് ആക്രമണത്തിൽ തീപിടിച്ച് 8 പേർക്കു പരുക്കേറ്റു. ബലാക്ലിയയിൽ 6 വീടുകൾ തകർന്നു. കുപിയാൻസ്കിൽ ഒരു വീടിനു തീപിടിച്ച് 4 സ്ത്രീകൾക്കു പൊള്ളലേറ്റു.

English Summary:

Russians died in shelling in Belgorod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com