ADVERTISEMENT

ജറുസലം ∙ ഗാസയ്ക്കു പുറമേ വെസ്റ്റ്ബാങ്കിലേക്കും ഇസ്രയേൽ സൈന്യം ആക്രമണം വ്യാപിപ്പിച്ചതോടെ രണ്ടിടത്തുമായി ഇന്നലെ 44 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിന്റെ വടക്കൻ മേഖലയിലെ ജെനിൻ, തുൽകരീം നഗരങ്ങളിൽ 10 പേർ കൊല്ലപ്പെട്ടു. ഗാസയിൽ 5 കുട്ടികളും 5 സ്ത്രീകളും ഉൾപ്പെടെ 34 പേരും കൊല്ലപ്പെട്ടു.

മധ്യഗാസയിലെ ദെയ്റൽ ബഹാലിലെ അഭയകേന്ദ്രമായ സ്കൂളിൽ നടത്തിയ ബോംബിങ്ങിൽ ആറും പതിനേഴും വയസ്സുള്ള സഹോദരങ്ങൾ അടക്കം 8 പേരാണു കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിലെ ബോംബാക്രമണങ്ങളിൽ തുൽകരീമിൽ 3 പേരും അൽ ഫറായിൽ 4 പേരും കൊല്ലപ്പെട്ടു.

English Summary:

Attack on West Bank along with Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com