ഹർകീവിൽ റഷ്യൻ ആക്രമണം: 6 മരണം
Mail This Article
×
കീവ് ∙ വടക്കു കിഴക്കൻ യുക്രെയ്നിലെ ഹർകീവിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു. 55 പേർക്കു പരുക്കേറ്റു. 20 പേരുടെ നില ഗുരുതരമാണ്. റഷ്യൻ അധിനിവേശത്തിലുള്ള ഹർകീവിലെ ഒരു പാർപ്പിട സമുച്ചയത്തിനു നേരെ ആയിരുന്നു ആക്രമണം. സമുച്ചയത്തിലെ കളിസ്ഥലത്താണു കുഞ്ഞ് കൊല്ലപ്പെട്ടത്. 12 നില പാർപ്പിട സമുച്ചയം സ്ഫോടനത്തിൽ തകർന്നു കത്തി. വിമാനത്തിൽ നിന്ന് ഗ്ലൈഡ് ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇതേസമയം, സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ആക്രമണം തടയാൻ ആധുനിക വ്യോമപ്രതിരോധ സംവിധാനം നൽകി സഹായിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സഖ്യരാജ്യങ്ങളോട് അഭ്യർഥിച്ചു.
English Summary:
Death in Russian attack in Kharkiv
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.