ADVERTISEMENT

മോസ്കോ ∙ റഷ്യയിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്നിന്റെ ഡ്രോൺ ആക്രമണങ്ങൾ. മോസ്കോ ഓയിൽ റിഫൈനറി പരിസരത്ത് ഡ്രോൺ അവശിഷ്ടങ്ങൾ വീണു തീപിടിത്തമുണ്ടായി. മധ്യറഷ്യയിൽ ടിവിർ മേഖലയിലെ കനാകവ ഊർജനിലയത്തിനു സമീപവും ഉഗ്രസ്ഫോടനങ്ങളുണ്ടായി. ഒറ്റ രാത്രിയിൽ വിവിധ പ്രവിശ്യകളിലായി 158 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ അധികൃതർ പറഞ്ഞു.

മോസ്കോയിലെ 3 വിമാനത്താവളങ്ങൾ ശനിയാഴ്ച രാത്രി സർവീസ് നിർത്തിവച്ചു. മോസ്കോ മേഖലയിലെ കഷിറ ഊർജനിലയത്തിനുനേരെയും ആക്രമണശ്രമമുണ്ടായി. മോസ്കോ റിഫൈനറിക്കു പുറത്തുള്ള സാങ്കേതികവിഭാഗം കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. മോസ്കോ അടക്കം 15 മേഖലകളിൽ ഡ്രോണുകളെ തടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപായമില്ലെന്നും ഊർജനിലയങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

English Summary:

Ukraine Drones Target Russian Energy Infrastructure, Sparking Fires and Airport Closures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com