ADVERTISEMENT

സോൾ ∙ ഉത്തര കൊറിയയിൽ ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആയിരത്തോളം പേർ മരിക്കാനിടയായതിൽ രക്ഷാപ്രവർത്തനം വൈകിയെന്നു കുറ്റപ്പെടുത്തി 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ നൽകി. കനത്ത മഴയെത്തുടർന്ന് ചഗാങ് പ്രവിശ്യയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലായിരത്തിലേറെ വീടുകൾ തകരുകയും 15,000 പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

പരമോന്നത നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ട ശിക്ഷാനടപടിയുടെ ഭാഗമായി ഈ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. ശിക്ഷാ നടപടി നേരിട്ടവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇക്കാര്യം നിഷേധിച്ച ഉത്തര കൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജൻസി കെസിഎൻഎ തികച്ചും തെറ്റായ അഭ്യൂഹങ്ങൾ മാത്രമാണിതെന്ന് അറിയിച്ചു. 

English Summary:

Death sentence for Officials in North Korea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com