ADVERTISEMENT

ജക്കാർത്ത ∙ മതസൗഹാർദം കാത്തുസൂക്ഷിക്കാനും നാനാത്വത്തിലെ ഏകത്വം നിലനിർത്താനും ഇന്തൊനീഷ്യയ്ക്ക് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ദക്ഷിണ, കിഴക്കൻ ഏഷ്യയിലൂടെ 12 ദിവസം നീളുന്ന സന്ദർശനത്തിനു ജക്കാർത്തയിൽ തുടക്കമിടുകയായിരുന്നു മാർപാപ്പ. 

ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിലെ 17,000 ദ്വീപുകളോടാണ് രാജ്യത്തെ മനുഷ്യവൈവിധ്യത്തെ മാർപാപ്പ ഉപമിച്ചത്. ഓരോ ദ്വീപും രാജ്യത്തിന് നൽകുന്ന സംഭാവനകൾപോലെ പ്രധാനമാണ് വിവിധ മതവിഭാഗങ്ങളുടെയും സേവനങ്ങളെന്നു മാർപാപ്പ എടുത്തുപറഞ്ഞു. 

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോക്കോ വിഡോഡോയെയും നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്റോയേയും പ്രസിഡന്റിന്റെ വസതിയിൽ മാർപാപ്പ സന്ദർശിച്ചു. 35 വർഷത്തിനിടെ ആദ്യമായി ഇന്തൊനീഷ്യ സന്ദർശിക്കാനെത്തുന്ന മാർപാപ്പയെ മാർച്ച് പാസ്റ്റിന്റെ അകമ്പടിയോടെ രാജ്യം സ്വീകരിച്ചു. 

പിന്നീട് പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ കത്തീഡ്രലിൽ കത്തോലിക്കാ സന്യസ്തരെ അഭിസംബോധന ചെയ്തു. 3% മാത്രം ക്രൈസ്തവരുള്ള ഇന്തൊനീഷ്യയിലാണ് ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ സെമിനാരി. 

English Summary:

Pope Francis call to maintain religious harmony in Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com