ADVERTISEMENT

ലണ്ടൻ ∙ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് എതിരായ ലൈംഗികാതിക്രമ കേസിൽ ബ്രിട്ടൻ നടപടികൾ അവസാനിപ്പിച്ചു. 1996 ഓഗസ്റ്റിൽ നടന്നതായി പറയുന്ന അതിക്രമം തെളിയിക്കാൻ ഇനി സാധ്യതയില്ലെന്നു വിലയിരുത്തിയാണു നടപടി. 

യുഎസിൽ ഒട്ടേറെ ലൈംഗികാതിക്രമ കേസുകളിൽ ഇപ്പോഴും വെയ്ൻസ്റ്റൈൻ പ്രതിയാണ്. 2017 ൽ വെയ്ൻസ്റ്റൈനെതിരെ വെളിപ്പെടുത്തലുകളുമായി അതിജീവിതമാർ രംഗത്തുവന്നതോടെയാണ് ലോകമാകെ ആഞ്ഞടിച്ച ‘മീ ടൂ’ ക്യാംപെയ്നു തുടക്കമായത്. 2020 ൽ ബലാൽസംഗ കേസിൽ 23 വർഷം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും ന്യൂയോർക്ക് അപ്പീൽ കോടതി ഈ വർഷം ഏപ്രിലിൽ റദ്ദാക്കി. 

English Summary:

Britain closes Harvey Weinstein case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com