ADVERTISEMENT

മോസ്കോ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പിന്തുണയ്ക്കാനാണു റഷ്യയ്ക്കു താൽപര്യമെന്നു പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു. അവരുടെ തുറന്ന ചിരിയാണ് ഇതിനു കാരണമെന്നും കളിയായി പുട്ടിൻ പറഞ്ഞു. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഗൂഢ പദ്ധതിയിട്ടതിനു യുഎസിൽ 2 റഷ്യൻ പൗരന്മാർ അറസ്റ്റിലായതിന്റെ പിറ്റേന്നാണു പുട്ടിന്റെ പരാമർശം.

ട്രംപിനെക്കാൾ ബൈഡനെയാണു തനിക്കു താൽപര്യമെന്നു മുൻപ് പുട്ടിൻ പറഞ്ഞിരുന്നു. കാരണവും വിചിത്രമായിരുന്നു. ബൈഡൻ പഴയമട്ടിലുള്ള രാഷ്ട്രീയക്കാരനാണ്. അദ്ദേഹം എന്താണു ചെയ്യാൻപോകുന്നതെന്നു പ്രവചിക്കാനാകുമെന്നാണു പുട്ടിൻ പറഞ്ഞത്. 

English Summary:

Russia wants to support Kamala Harris says Vladimir Putin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com