ADVERTISEMENT

പോർട്ട് മോസ്ബി ∙ പാപുവ ന്യൂഗിനിയിൽ സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉജ്വല സ്വീകരണം. ഗവർണർ ജനറൽ ബോബ് ദാദെ വിമാനത്താവളത്തിലെത്തി മാർപാപ്പയെ സ്വീകരിച്ചു. പരമ്പരാഗത വേഷമണിഞ്ഞെത്തിയവരുടെ നൃത്തവും വാദ്യഘോഷവുമായി വഴിനീളെ അണിനിരന്നു. 

സമൂഹത്തിലെ പാർശ്വവൽകരിക്കപ്പെട്ടവരും പീഡിതരുമായ സ്ത്രീകളുടെ ഉന്നമനത്തിന് കത്തോലിക്കാ സഭ പ്രത്യേക പരിഗണന നൽകണമെന്ന് മാർപാപ്പ അഭ്യർഥിച്ചു. സമൂഹത്തിലെ അന്ധവിശ്വാസങ്ങളും മുൻവിധികളും മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്നത് പ്രധാനമായും സ്ത്രീകളാണെന്നും മാർപാപ്പ പറഞ്ഞു. ചടങ്ങുകളിലുടനീളം പാപുവ ന്യൂഗിനിയിലെ സ്ത്രീകളുടെ പരിതാപാവസ്ഥ മാർപാപ്പ പ്രത്യേകം പരാമർശിച്ചു.

യുഎൻ ലിംഗ സമത്വ സൂചികയിൽ 166 രാജ്യങ്ങളിൽ 151–ാം സ്ഥാനമാണ് പാപുവ ന്യൂഗിനിക്ക്. ഇവിടത്തെ 60 ശതമാനത്തിലേറെ സ്ത്രീകളും ശാരീരികമായും ലൈംഗികമായും പീഡനം അനുഭവിക്കുന്നവരാണ്. പാപുവ ന്യൂഗിനിയുടെ സമ്പന്നമായ പ്രകൃതിവിഭവങ്ങൾ പരിസ്ഥിതിക്കു ദോഷമാകാതെ സുസ്ഥിര വികസനത്തിനുതകും വിധം വിനിയോഗിക്കണമെന്നും മാർപാപ്പ പറഞ്ഞു. മാർപാപ്പയെ സന്ദർശിക്കുന്നതിനായി അയൽരാജ്യങ്ങളായ വനൗതു, നൗരു എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ടോംഗയിലെ പ്രധാനമന്ത്രിയും എത്തിയിരുന്നു. 

English Summary:

Pope Francis received warm welcome in Papua New Guinea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com