വിശ്വാസക്കുടചൂടി 6 ലക്ഷം പേർ; കിഴക്കൻ തൈമൂറിൽ മാർപാപ്പയുടെ കുർബാനയിൽ അണിനിരന്നത് രാജ്യത്തിന്റെ പാതി ജനസംഖ്യ
Mail This Article
ഡിലി ∙ രാജ്യത്തിന്റെ പാതി ഡിലിയിലെ സമുദ്രതീരവേദിയിൽ അണിനിരന്നു. കടുത്ത ചൂടിൽ വീശിയ പേപ്പൽ പതാകകൾ തണുപ്പേകിയ വിശ്വാസവേദിയിൽ, ഫ്രാൻസിസ് മാർപാപ്പ അവർക്കായി കുർബാന അർപ്പിച്ചു. കിഴക്കൻ തൈമൂർ സന്ദർശനത്തിന്റെ രണ്ടാം നാളിൽ ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച കുർബാനയിൽ പങ്കെടുത്തത് 6 ലക്ഷം പേർ. 13 ലക്ഷമാണ് രാജ്യത്തെ ആകെ ജനസംഖ്യ.
വെളുപ്പിന് ഒരു മണി മുതൽ ജനക്കൂട്ടം എത്തിത്തുടങ്ങി. 32 ഡിഗ്രി ചൂടിൽനിന്നു രക്ഷനേടാൻ പേപ്പൽ പതാകയുടെ വെള്ളയും മഞ്ഞയും നിറങ്ങളിലുള്ള കുടകൾ ചൂടിയാണു ജനലക്ഷങ്ങൾ കാത്തിരുന്നത്. സ്പാനിഷ് ഭാഷയിൽ മാർപാപ്പ നടത്തിയ കുർബാന തിമോറിസ് ഭാഷയിലേക്കു പരിഭാഷ ചെയ്തു.
35 വർഷം മുൻപ്, 1989 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കിഴക്കൻ തൈമൂർ സന്ദർശിച്ചപ്പോഴും ഇതേ വേദിയിലാണു കുർബാന അർപ്പിച്ചത്. ഏഷ്യയിലെ അതിദരിദ്ര രാജ്യങ്ങളിലൊന്നായ കിഴക്കൻ തൈമൂർ സന്ദർശിക്കുന്ന രണ്ടാമത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ.