ADVERTISEMENT

മോസ്കോ ∙ തലസ്ഥാനമായ മോസ്കോ അടക്കം റഷ്യയുടെ വിവിധ ഭാഗങ്ങളിൽ യുക്രെയ്ൻ വൻ തോതിൽ ഡ്രോൺ ആക്രമണം നടത്തി. 144 ഡ്രോണുകൾ ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ റമെൻസ്കോ നഗരത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 3 പേർക്ക് പരുക്കേറ്റു. മോസ്കോയ്ക്ക് പുറത്തുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. 5 കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു.

മോസ്കോ നഗരത്തിനു പുറത്തുള്ള 3 വിമാനത്താവളങ്ങളും അടച്ചു. 50 വിമാനങ്ങൾ തിരിച്ചുവിട്ടു. യുദ്ധം ആരംഭിച്ച് രണ്ടര വർഷത്തിനുള്ളിൽ യുക്രെയ്ൻ നടത്തിയ ഏറ്റവും കനത്ത ആക്രമണവും ഈ മാസം നടത്തിയ രണ്ടാമത്തെ വലിയ ആക്രമണവുമാണിത്. ഈ മാസം ഒന്നിന് യുക്രെയ്നിന്റെ 158 ഡ്രോണുകൾ തകർത്തതായി റഷ്യൻ സൈന്യം അറിയിച്ചിരുന്നു.

യുക്രെയ്ൻ ശത്രുവാണെന്നും അവരെ നേരിടണമെന്നുമുള്ളതിന്റെ തെളിവാണ് ഈ ആക്രമണമെന്ന് റഷ്യയുടെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. കിഴക്കൻ യുക്രെയ്നിലെ ക്രസ്നോഹോറിവ്ക നഗരം പിടിച്ചെടുത്തതായും റഷ്യ അവകാശപ്പെട്ടു. റഷ്യ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്നും ആരോപിച്ചു. 46 എണ്ണത്തിൽ 38 എണ്ണവും തകർത്തതായും അവകാശപ്പെട്ടു. 

English Summary:

Ukraine launched massive drone attack in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com