ജാഫർ ഹസൻ ജോർദാൻ പ്രധാനമന്ത്രി
Mail This Article
×
അമ്മാൻ ∙ ജോർദാനിലെ അബ്ദുല്ല രാജാവ് പുതിയ പ്രധാനമന്ത്രിയായി ഹാർവഡിൽ വിദ്യാഭ്യാസം നേടിയ ജാഫർ ഹസനെ നിയമിച്ചു. 4 വർഷമായി ഭരണത്തിലുള്ള ബിഷർ ഖസവനെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഞായറാഴ്ച രാജിവച്ചതിനെത്തുടർന്നാണിത്. യുഎസ് സഖ്യരാജ്യമായ ഇവിടെ സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് പാർലമെന്റിൽ എതിർപ്പു നേരിടുന്നതിനെത്തുടർന്ന് കടുത്ത വെല്ലുവിളിയാണ് ജാഫർ ഹസനെ കാത്തിരിക്കുന്നത്. ഗാസ യുദ്ധത്തെത്തുടർന്നുള്ള പ്രശ്നങ്ങളും ഏറെയുണ്ട്.
കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുസ്‍ലിം ബ്രദർഹുഡും പലസ്തീനിലെ ഹമാസിനെ പിന്തുണയ്ക്കുന്നവരും ഉൾപ്പെടെയുള്ള ഇസ്‍ലാമിസ്റ്റ് സഖ്യം നേട്ടമുണ്ടാക്കിയിരുന്നു. 138 അംഗ പാർലമെന്റിൽ സഖ്യം 31 സീറ്റ് നേടി. അധികാരം പ്രധാനമായും അബ്ദുല്ല രാജാവിനാണെങ്കിലും പാർലമെന്റിൽ എതിർപ്പ് ശക്തമായേക്കും.
English Summary:
Jaafar Hassan becomes Prime Minister of Jordan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.