ADVERTISEMENT

വാഷിങ്ടൻ ∙ നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായ കമല ഹാരിസിനോടു തോറ്റാൽ ഇനിയൊരു തവണ കൂടി മത്സരിക്കില്ലെന്ന് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ് മാധ്യമപ്രവർത്തക ഷെറിൽ ആറ്റ്കിസനു നൽകിയ അഭിമുഖത്തിലാണ് ഇനിയൊരു വട്ടം കൂടി മത്സരിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിയത്. 

2016നും 2020 നും ശേഷം ഇതു മൂന്നാം തവണയാണ് ട്രംപ് (78) റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകുന്നത്. 2016 ൽ ഹിലറി ക്ലിന്റനെ തോൽപിച്ച് പ്രസിഡന്റായി; 2020 ൽ ജോ ബൈഡനോട് തോറ്റു. 2028ലാകും അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അന്നു ട്രംപിന് 82 വയസ്സു കാണും. 

ഗോൾഫ് കളിയും ശരിയായി ഭക്ഷണം കഴിക്കുന്നതുമാണ് ആരോഗ്യം സൂക്ഷിക്കാൻ സഹായിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ‘അതു കഴിക്കരുത്, ഇതു കഴിക്കരുത് എന്നു പറഞ്ഞ് ഏതു നേരവും എന്നെ ഉപദേശിക്കുന്നവർ ഉണ്ടായിരുന്നു. അവരൊന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ല’ – ട്രംപ് വിശദീകരിച്ചു. ഇതേസമയം, കനത്ത മത്സരം ഉറപ്പായ നിർണായക സംസ്ഥാനങ്ങളിൽ ഇരുസ്ഥാനാ‍ർഥികളും പ്രചാരണത്തിരക്കിലാണ്.

English Summary:

No participation again if loses: Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com