ADVERTISEMENT

ബാങ്കോക്ക് ∙ ‘എല്ലാവരുടെയും പ്രേമത്തിന് അഭിനന്ദനങ്ങൾ’. സ്വവർഗ വിവാഹത്തിന് നിയമ പ്രാബല്യം കിട്ടിയതിനു പിന്നാലെ പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര സമൂഹമാധ്യമത്തിൽ എഴുതി. ചരിത്രനിയമത്തിനാണ് രാജ്യത്തിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമായ പയേതുങ്താൻ (37) അംഗീകാരം നൽകിയത്. 

സ്വവർഗ വിവാഹം അംഗീകരിക്കുന്ന പുതിയ ‘വിവാഹ തുല്യതാ നിയമം’ 120 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. ജനുവരി മുതൽ സ്വവർഗ വിവാഹം റജിസ്റ്റർ ചെയ്യാം. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയ മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്​ലൻഡ്. നേപ്പാൾ, തായ്​വാൻ എന്നീ രാജ്യങ്ങളിൽ ഈ നിയമം നിലവിലുണ്ട്. 

ജനുവരിയിൽ ആയിരത്തോളം സ്വവർഗാനുരാഗികളുടെ വിവാഹം നടത്തി പുതിയ നിയമത്തെ ആഘോഷമാക്കാനാണ് ഈ ആവശ്യം ഉന്നയിച്ചിരുന്ന ബാങ്കോക്ക് പ്രൈഡ് എന്ന പ്രസ്ഥാനത്തിന്റെ തീരുമാനം. യാഥാസ്ഥിതിക രീതികൾ പിന്തുടരുന്ന തായ്​ലൻഡ് ജനത പുതിയ നിയമം നടപ്പാക്കുന്നതിനെ ദീർഘകാലമായി എതിർത്തുവരികയായിരുന്നു. 

English Summary:

Same-sex marriage possible in Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com