നേപ്പാളിൽ വൻ പ്രളയം; 151 മരണം
Mail This Article
×
കഠ്മണ്ഡു ∙ നേപ്പാളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 151 പേർ കൊല്ലപ്പെട്ടു. 64 പേരെ കാണാതായി. 61 പേർക്ക് പരുക്കേറ്റു. വൻപ്രളയത്തിൽ കഠ്മണ്ഡു താഴ്‍വര മുഴുവൻ വെള്ളത്തിനടിയിലായി. 16 പാലങ്ങൾ തകർന്നു. ഒട്ടേറെ വീടുകൾ നിലംപൊത്തി. മൽക്വാൻപുറിൽ ഓൾ നേപ്പാൾ ഫുട്ബോൾ അസോസിയേഷന്റെ പരിശീലനകേന്ദ്രം തകർന്ന് 6 ഫുട്ബോൾ താരങ്ങൾ കൊല്ലപ്പെട്ടു. പലയിടത്തും ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ സഞ്ചാരികൾ കുടങ്ങി.
മൂന്നു ദിവസമായി തുടരുന്ന മഴയ്ക്ക് ശമനമില്ല. ചിലയിടങ്ങളിൽ ഇന്നലെ 32 സെന്റിമീറ്റർ മഴയാണു പെയ്തത്. ബാഗ്‍മതി നദി അപകടനില കടന്ന് 2.2 മീറ്റർ ഉയർന്നിട്ടുണ്ട്.
English Summary:
Flood in Nepal took lives of many
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.