ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ തൽപര വിഷയങ്ങളും വിഭാഗീയ അജൻഡകളും മാറ്റിവച്ച് പൊതുവിഷയങ്ങളിൽ  സംവാദം നടത്തണമെന്ന ആഹ്വാനത്തോടെ ഫ്രാൻസിസ് മാർപാപ്പ മെത്രാന്മാരുടെ സിനഡ് ഉദ്ഘാടനം ചെയ്തു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാനയോടെ ആയിരുന്നു ഒരു മാസം നീളുന്ന ആഗോള സിനഡിന്റെ തുടക്കം.

സ്വവർഗ വിവാഹം, സ്ത്രീ പൗരോഹിത്യം തുടങ്ങിയ വിവാദ വിഷയങ്ങൾ പഠിക്കുന്നതിനു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം അവ ചർച്ച ചെയ്താൽ മതിയെന്നും മാർപാപ്പ പറഞ്ഞു. അടുത്ത വർഷം ജൂൺ വരെയാണ് സമിതിയുടെ കാലാവധി. സിനഡ് 26ന് മാർപാപ്പയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും. 110 രാജ്യങ്ങളിൽ നിന്നായി 368 പ്രതിനിധികളാണ്  പങ്കെടുക്കുന്നത്. 

English Summary:

Pope Francis says debate in public issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com