ADVERTISEMENT

ജറുസലം ∙ കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേൽ ബെയ്റൂട്ടിൽ നടത്തിയ ബോംബാക്രമണങ്ങൾക്കുശേഷം അപ്രത്യക്ഷരായ ഹിസ്ബുല്ലയിലെയും ഇറാൻ സൈന്യത്തിലെയും 2 ഉന്നതരെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു.

ഹസൻ നസ്റല്ലയുടെ പിൻഗാമിയെന്നു കരുതപ്പെട്ടിരുന്ന ഹിസ്ബുല്ല നേതാവ് ഹാഷിം സയിഫുദ്ദീനുമായി വെള്ളിയാഴ്ചയ്ക്കുശേഷം ബന്ധമറ്റെന്നു സംഘടനാകേന്ദ്രങ്ങളും സൂചന നൽകിയിരുന്നു. സയിഫുദ്ദീൻ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും മരണം സ്ഥിരീകരിക്കാനായില്ലെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

ഇറാന്റെ ഖുദ്‌സ് ഫോഴ്സിലെ ഉന്നത കമാൻഡറായ ഇസ്മായിൽ ഖാനിയുമായും ബെയ്റൂട്ടിലെ സ്ഫോടനത്തിനുശേഷം ബന്ധമറ്റതായി റിപ്പോർട്ടുണ്ടായിരുന്നു. ഖാനി ആരോഗ്യവാനാണെന്നാണ് ഖുദ്സ് ഫോഴ്സസ് ഡപ്യൂട്ടി കമാൻഡർ പറഞ്ഞത്. എന്നാൽ, ഇതു സംബന്ധിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബർ 7നു ഹമാസിന്റെ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി സംഭവസ്ഥലമായ തെക്കൻ ഇസ്രയേലിലെ നോവ സംഗീതോൽസവ സ്ഥലത്ത് അനുസ്മരണച്ചടങ്ങു നടന്നു.

കുടുംബാംഗങ്ങൾ ഒത്തുചേർന്നു. ഫോട്ടോകൾക്കു മുന്നിൽ മെഴുതിരികൾ തെളിച്ചു. സൈനിക ഹെലികോപ്റ്റററുടെ ആകാശ നിരീക്ഷണത്തിനു കീഴിൽ അതീവ സുരക്ഷയിലായിരുന്നു ചടങ്ങുകൾ.

ബർലിൻ, റോം, പാരിസ് അടക്കം വിവിധ ലോക നഗരങ്ങളിലും അനുസ്മരണച്ചടങ്ങുകൾ നടന്നു. അതിനിടെ, ഗാസ ആക്രമണ വാർഷികത്തിൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ പലസ്തീൻ പ്രതിഷേധത്തിൽ പങ്കെടുത്ത 12 വയസ്സുള്ള ബാലനെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു.

English Summary:

Israel has not confirmed the death of Nasrallah's successor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com