തുനീസിയയിൽ കൈസ് സെയ്‌ദ് വീണ്ടും പ്രസിഡന്റ്
Mail This Article
×
തുനീസിയ ∙ 90.7% വോട്ടുമായി തുനീസിയൻ പ്രസിഡന്റ് കൈസ് സെയ്‌ദ് വീണ്ടും അധികാരത്തിൽ. ജയിലിലടച്ചതിനാൽ പ്രമുഖ എതിരാളികൾക്ക് മത്സരിക്കാൻ കഴിയാതെ വന്നതോടെ മുഖ്യപ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നിരുന്നു. 28.8% മാത്രമായിരുന്നു വോട്ടിങ്. രണ്ടാം സ്ഥാനത്തെത്തിയ ബിസിനസുകാരൻ അയാച്ചി സമ്മേലിന് 7.4% വോട്ടു മാത്രമേ ലഭിച്ചുള്ളൂ. അഴിമതിയിൽ നിന്നു രാജ്യത്തെ മോചിപ്പിക്കാനുള്ള അവസരമാണു വിജയമെന്നു കൈസ് പ്രഖ്യാപിച്ചു.
2011 ൽ ജനകീയ പ്രക്ഷോഭത്തിലൂടെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച ‘മുല്ലപ്പൂ വിപ്ലവ’ത്തിന്റെ നാടാണ് തുനീസിയ. ഏകാധിപത്യത്തിലേക്കു രാജ്യം വീണ്ടും പോകുന്നുവെന്ന ആരോപണം പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ചു.
English Summary:
Kais Saied re-elected as Tunisia President
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.