ഈഥൽ കെന്നഡി അന്തരിച്ചു
Mail This Article
ബോസ്റ്റൺ ∙ സാമൂഹിക പ്രവർത്തകയും യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ സഹോദരനും സെനറ്ററും അറ്റോർണി ജനറലുമായിരുന്ന റോബർട്ട് എഫ്.കെന്നഡിയുടെ ഭാര്യയുമായ ഈഥൽ കെന്നഡി (96) അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഈ മാസം 3 മുതൽ ആശുപത്രിയിലായിരുന്നു.
-
Also Read
ഫ്ലോറിഡയിൽ മിൽട്ടൻ ചുഴലി; 11 മരണം
പ്രസിഡന്റ് സ്ഥാനാർഥി മത്സരത്തിൽ കലിഫോർണിയ പ്രൈമറി വിജയത്തിനു തൊട്ടു പിന്നാലെ 1968 ജൂൺ 5ന് റോബർട്ട് എഫ്.കെന്നഡി ലൊസാഞ്ചലസിലെ അംബാസഡർ ഹോട്ടലിൽ വച്ച് വെടിയേറ്റു കൊല്ലപ്പെടുമ്പോൾ ഈഥൽ ഒപ്പമുണ്ടായിരുന്നു. റോബർട്ടുമായുള്ള ദാമ്പത്യത്തിലെ 11–ാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്ന ഈഥലിന്റെ ദുഃഖം അന്നു യുഎസിന്റെ സങ്കടമായിരുന്നു. 5 വർഷം മുൻപ് ഭർതൃ സഹോദരനും യുഎസ് പ്രസിഡന്റുമായിരുന്ന ജോൺ എഫ്.കെന്നഡി വധിക്കപ്പെട്ടു. ഭർത്താവിന്റെ മരണശേഷം റോബർട്ട് എഫ്.കെന്നഡി സെന്റർ ഫോർ ജസ്റ്റിസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് സ്ഥാപിച്ച് മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായി.