ADVERTISEMENT

റ്റാംബ (യുഎസ്) ∙ ഫ്ലോറിഡയിലെങ്ങും ആഞ്ഞടിച്ച മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റിൽ 11 മരണം. സെന്റ് ലൂസി കൗണ്ടിയിലെ ഫോർട്ട് പിയേഴ്സിലാണ് 6 മരണവും. സെന്റ് പീറ്റേഴ്സ്ബർഗിൽ പെയ്ത 41 സെന്റിമീറ്റർ മഴ പ്രളയമുണ്ടാക്കി. ഹിൽസ്ബറ, പിനെലസ്, സരസുട്ട, ലീ കൗണ്ടികളിലാണ് കൂടുതൽ നാശം.

ഒട്ടേറെ മരങ്ങൾ കടപുഴകി. കെട്ടിടങ്ങൾ തകർന്നു. വെള്ളപ്പൊക്കത്തിൽ റോഡുകളും പാലങ്ങളും മുങ്ങി. ഗതാഗതം തകരാറിലായി. പലയിടത്തും വൈദ്യുതി വിതരണം ഭാഗികമായി. 112 കിലോമീറ്റർ വേഗത്തിൽ സിയെസ്റ്റ കീയിൽ തീരംതൊട്ട മിൽട്ടൻ മഴയും കാറ്റുമായി നാശംവിതച്ചശേഷം പിൻവാങ്ങി.

English Summary:

Death in Milton Hurricane in Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com