ADVERTISEMENT

മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനും പ്രതിപക്ഷ നേതാവുമായിരുന്ന അലക്സി നവൽനിക്ക് താൻ ജയിലിൽവച്ചു കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവിതസ്മരണകളിൽ വെളിപ്പെടുത്തൽ. 

‘പേട്രിയട്ട്’ എന്ന പേരിലുള്ള ജീവിതസ്മരണ 22ന് ആണു പുറത്തിറക്കുന്നത്. ജർമനിയിൽ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് റഷ്യൻ ജയിലിൽ കഴിയുമ്പോഴുമാണു നവൽനി ഇത് എഴുതിയത് 

ആർടിക്കിലെ ഒരു ജയിലിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് നവൽനി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വിഷവാതകം ഉള്ളിൽ ചെന്നതിനെത്തുടർന്ന് ജർമനിയിൽ ചികിത്സയിലായിരുന്ന നവൽനി 2021ൽ മടങ്ങിയെത്തിയ ഉടനെ ഭീകരപ്രവർത്തനം ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾ ചുമത്തി 19 വർഷം ജയിലിൽ ശിക്ഷ വിധിച്ച് വിദൂരസ്ഥമായ ആർടിക്കിലെ ജയിലിലേക്കു മാറ്റുകയായിരുന്നു. 

‘ജീവിതത്തിന്റെ ഇനിയുള്ള കാലം ഞാൻ ജയിലിലായിരിക്കും. അവിടെ മരിക്കുകയും ചെയ്യും,’ 2022 മാർച്ച് 22ന് നവൽനി കുറിച്ചു. ‘എന്റെ രാജ്യത്തെ ഉപേക്ഷിക്കാനോ, വഞ്ചിക്കാനോ എനിക്കാവില്ല. എന്തു വില കൊടുത്തും അഴിമതിക്കെതിരായ പോരാട്ടം തുടരും’ – മരിക്കുന്നതിന് ഒരു മാസം മുൻപ് 2024 ജനുവരി 17ന് അദ്ദേഹം എഴുതി. 

എന്തുകൊണ്ട് ജർമനിയിൽ നിന്നു റഷ്യയിലേക്കു തിരിച്ചുവന്നു എന്ന ഒട്ടേറപ്പേരുടെ സംശയത്തിനുള്ള ഉത്തരമാണിത്. 11 ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട ‘പേട്രിയട്ട്’ റഷ്യൻ ഭാഷയിലും പ്രസിദ്ധീകരിക്കുമെന്ന് നവൽനിയുടെ ഭാര്യ യൂലിയ അറിയിച്ചു.

English Summary:

‘I will be killed in prison’: Alexei Navalny wrote before death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com