ഇറാൻ വിമതൻ ജംഷിദ് ഷർമാദിനെ തൂക്കിലേറ്റി
Mail This Article
×
ബർലിൻ ∙ ജർമൻ പൗരത്വമുള്ള ഇറാൻ വിമതൻ ജംഷിദ് ഷർമാദിനെ (69) ഭീകരപ്രവർത്തനം ആരോപിച്ച് ഇറാൻ ഭരണകൂടം തൂക്കിക്കൊന്നു. 2003 മുതൽ യുഎസിലെ കലിഫോർണിയയിൽ സ്ഥിരതാമസമാക്കിയിരുന്ന ഷർമാദിനെ 4 വർഷം മുൻപ് ദുബായിൽനിന്നാണ് ഇറാൻ ഏജന്റുമാർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്.
2008ൽ ഇറാനിലെ പള്ളിയിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധമുണ്ടെന്നാരോപിച്ച് 2023ൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. തിങ്കളാഴ്ചയാണു തൂക്കിലേറ്റിയത്. നടപടിയിൽ പ്രതിഷേധിച്ച് ജർമനി ഇറാനിലെ അംബാസഡറെ തിരിച്ചുവിളിച്ചു. ഷർമാദിനെ വധശിക്ഷയ്ക്കു വിധിച്ചതിന്റെ പേരിൽ 2023ൽ ജർമനി ഇറാന്റെ 2 നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.
English Summary:
Iran executes German-Iranian Jamshid Sharmahd
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.