ADVERTISEMENT

ജറുസലം ∙ വടക്കൻ ഗാസയിലെ ജബാലിയയിൽ പാർപ്പിടസമുച്ചയത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 33 പലസ്തീൻകാർ കൊല്ലപ്പെട്ടു. 164 പേർക്കു പരുക്കേറ്റു. ഹമാസ് വീണ്ടും സംഘം ചേരുന്നുവെന്നാരോപിച്ച് ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണം ഒരു മാസം പിന്നിട്ടു.

ലബനൻ നഗരങ്ങളിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ 48 മണിക്കൂറിൽ കുട്ടികളടക്കം 40 പേർ കൊല്ലപ്പെട്ടു. ബെയ്റൂട്ട്, ടയർ, ബാൽബെക് എന്നിവിടങ്ങളാണ് ആക്രമണമുണ്ടായത്. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ താവളങ്ങൾ ലക്ഷ്യമിട്ട് യെമൻ തലസ്ഥാനമായ സനായിൽ യുഎസ്–ബ്രിട്ടിഷ് സേന ബോംബാക്രമണം നടത്തി.

ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 45603 പലസ്തീൻകാർ കൊല്ലപ്പെട്ടു. 102929 പേർക്കു പരുക്കേറ്റു. ലബനനിൽ 3136 പേരും കൊല്ലപ്പെട്ടു. 

English Summary:

ജറുസലം ∙ വടക്കൻ ഗാസയിലെ ജബാലിയയിൽ പാർപ്പിടസമുച്ചയത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 51 പലസ്തീൻകാർ കൊല്ലപ്പെട്ടു. 164 പേർക്കു പരുക്കേറ്റു. ഹമാസ് വീണ്ടും സംഘം ചേരുന്നുവെന്നാരോപിച്ച് ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണം ഒരു മാസം പിന്നിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com