ADVERTISEMENT

കീവ് ∙ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഞായറാഴ്ച പുലർച്ചെ യുക്രെയ്നിന്റെ കനത്ത ഡ്രോൺ ആക്രമണം. ഇവയിലേറെയും വെടിവച്ചിട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്ൻ മോസ്കോയിൽ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.

ഒരു സ്ത്രീക്കു പരുക്കേറ്റു. മോസ്കോയിലെ 3 രാജ്യാന്തര വിമാനത്താവളങ്ങളിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. 3 മണിക്കൂറോളം ആക്രമണം നീണ്ടു. ആകെ 36 ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടെന്ന് റഷ്യ അറിയിച്ചു.

2022ൽ യുദ്ധം ആരംഭിച്ചശേഷം റഷ്യൻ സൈന്യത്തിന് ഏറ്റവും ആൾനാശമുണ്ടായതു കഴിഞ്ഞ മാസമാണെന്ന് യുകെ ഡിഫൻസ് സ്റ്റാഫ് മേധാവി ടോണി റഡാക്കിൻ ബിബിസി അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒക്ടോബറിൽ റഷ്യൻ പക്ഷത്ത് 1500 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണു കണക്ക്. 

English Summary:

Ukraine Drone attack in Moscow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com