ADVERTISEMENT

ബോസ്റ്റൺ ∙ ‘ടോപ് സീക്രട്ട്’ എന്നു രേഖപ്പെടുത്തിയ സർക്കാർ രേഖകൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘ഡിസ്കോർഡി’ലെ ചാറ്റ് ഗ്രൂപ്പിലിട്ട ഓട്ടിസമുള്ള യുവ സേനാംഗം ഗൂഢ ഉദ്ദേശ്യത്തോടെയല്ല അതു ചെയ്തതെന്നു വാദം. മാസച്യുസിറ്റ്സ് എയർ നാഷനൽ ഗാർഡിൽ ഐടി ജീവനക്കാരനായിരുന്ന ജാക്ക് ടെക്സേറ(22)യാണ് യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണിൽനിന്ന് യുക്രെയ്ൻ യുദ്ധം സംബന്ധിച്ച കെട്ടുകണക്കിന് രഹസ്യ വിവരങ്ങൾ 2022 ഫെബ്രുവരി മുതൽ ചോർത്തിയത്.

വ്യാജവിവരങ്ങളെ പ്രതിരോധിക്കാനുള്ള മുൻകരുതലായി കൂട്ടുകാർക്ക് ശരിയായ ലോകവിവരമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് ടെക്സേറയുടെ വാദം. യുക്രെയ്ൻ സേനാ വിന്യാസം, യുഎസിന്റെ സഹായം എന്നിങ്ങനെ രഹസ്യവിവരങ്ങൾ ചോർത്തി 16 വർഷം വരെ തടവു കിട്ടാവുന്ന സർവീസ് ച‌ട്ടലംഘനമാണ് ന‌ടത്തിയത്. 

English Summary:

Soldier posted Pentagon classified documents in chat group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com