ADVERTISEMENT

റോം ∙ ഗാസയിൽ ഇസ്രയേലിന്റെ സൈനിക നടപടിയിലെ മരണങ്ങൾ വംശഹത്യയാണോയെന്ന് രാജ്യാന്തര സമൂഹം പരിശോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു. 2025 ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന മാർപാപ്പയുടെ അഭിമുഖങ്ങളുടെ പുസ്തകത്തിലെ ചില ഭാഗങ്ങൾ ഒരു ഇറ്റാലിയൻ ദിനപത്രമാണ് നൽകിയത്.

ഗാസ യുദ്ധത്തെക്കുറിച്ച് വംശഹത്യയെന്ന ഏറ്റവും രൂക്ഷമായ വിമർശനമാണ് മാർപാപ്പ ഉന്നയിച്ചത്. രാജ്യാന്തരനിയമം അനുസരിച്ചുള്ള വംശഹത്യയുടെ പരിധിയിൽ ഇതു വരുമോയെന്നു പരിശോധിക്കണമെന്നാണ് ആവശ്യം. ഇസ്രയേൽ ഇതിനോടു പ്രതികരിച്ചിട്ടില്ല. വംശഹത്യ ആരോപണം നേരത്തെ ഉന്നയിക്കപ്പെട്ടപ്പോൾ ഇസ്രയേൽ നിഷേധിച്ചിരുന്നു. ഗാസ യുദ്ധത്തെ തുടക്കം മുതലേ എതിർക്കുന്ന മാർപാപ്പ ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ധാർമികതയ്ക്കപ്പുറമാണെന്നും വിമർശിച്ചു. 

English Summary:

Pope Francis calls for investigation of genocide in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com