യുക്രെയ്നിൽ റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണം: 4 മരണം
Mail This Article
×
കീവ് ∙ യുക്രെയ്നിലേക്ക് റഷ്യയുടെ രൂക്ഷമായ മിസൈൽ, ഡ്രോൺ ആക്രമണം. ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും കനത്ത ഈ ആക്രമണം പ്രധാനമായും യുക്രെയ്നിന്റെ ഉർജോൽപാദനകേന്ദ്രങ്ങളെ തകർക്കാനായിരുന്നു ആക്രമണം. 120 മിസൈലുകളും 90 ഡ്രോണുകളും റഷ്യ ആക്രമണത്തിന് ഉപയോഗിച്ചെന്നും ഇതിൽ 102 മിസൈലുകളും 42 ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. മൈക്കലോവിൽ 2 കുട്ടികൾ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു.
6 പേർക്കു പരുക്കേറ്റു. ശൈത്യകാലത്ത് അത്യാവശ്യമായ വൈദ്യുതിയുടെയും മറ്റും ലഭ്യത ദുർബലമാക്കി യുക്രെയ്നിനെ തകർക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി സമീപകാലത്ത് അടിസ്ഥാനസൗകര്യങ്ങൾ തകർക്കാനാണ് റഷ്യ ശ്രമിക്കുന്നത്. ഇതേസമയം, അതിർത്തിയിലെ ബെൽഗൊറോദ് മേഖലയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചു.
English Summary:
Russia's aggressive missile and drone attack on Ukraine
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.