ADVERTISEMENT

റിയോ ഡി ജനീറോ ∙ സമൂഹമാധ്യമങ്ങളെ അടക്കിനിർത്തണമെന്നു പ്രസംഗിക്കുന്നതിനിടെ കപ്പലിന്റെ ഹോൺ മുഴങ്ങിയതോടെ ബ്രസീൽ പ്രഥമവനിതയ്ക്കു കലിപ്പു കയറി. സമൂഹമാധ്യമമായ ‘എക്സി’ന്റെ ഉടമ ഇലോൺ മസ്ക്കിനുനേരെ പിന്നെ അധിക്ഷേപമായി. ഇന്നും നാളെയും റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കു മുന്നോടിയായുള്ള ചടങ്ങിലാണ് പ്രസിഡന്റ് ലുല ഡസിൽവയുടെ ഭാര്യ ഷാൻഷ കലിപ്പിലായത്. 

തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതു തടയാൻ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കണമെന്നു ഷാൻഷ പറഞ്ഞുനിർത്തിയപ്പോഴാണ് സമീപത്തു കപ്പലിന്റെ ഹോൺ മുഴങ്ങിയത്. അത് ഇലോൺ മസ്ക് ആണെന്നു തോന്നുന്നെന്നു പറഞ്ഞ ഷാൻഷ, തനിക്കു മസ്ക്കിനെ പേടിയില്ലെന്നും കൂട്ടിച്ചേർത്തു. ഇതിന്റെ വിഡിയോ ‘ചിരിച്ചുമറിയുന്ന’ ഇമോജിക്കൊപ്പം എക്സിൽ ഷെയർ ചെയ്ത മസ്ക്, അടുത്ത തിരഞ്ഞെടുപ്പിൽ ഡസിൽവയും കൂട്ടരും തോൽക്കുമെന്നും പറഞ്ഞു.

രാജ്യത്തു നിയമപ്രതിനിധിയെ വയ്ക്കാത്തതിനും വ്യാജവാർത്തകൾ പ്രചരിപ്പിച്ച അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കോടതി ഉത്തരവു പാലിക്കാത്തതിനും ഈ വർഷം ഒരുമാസം എക്സിനു ബ്രസീലിൽ വിലക്കേർപ്പെടുത്തിയിരുന്നു. മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയെ അനുകൂലിക്കുന്ന തീവ്രവലതുപക്ഷ അക്കൗണ്ടുകൾ നീക്കംചെയ്യാനുള്ള ഉത്തരവ് ജനാധിപത്യപരമല്ലെന്നായിരുന്നു എക്സിന്റെ വാദം. പിന്നീട് 50 ലക്ഷം ഡോളർ (ഏകദേശം 42 കോടി രൂപ) പിഴയൊടുക്കിയാണു വിലക്ക് ഒഴിവാക്കിയത്.

English Summary:

Brazilian woman insults Elon Musk at pre-G20 summit event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com