ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കയിൽ പ്രസിഡന്റിന് പരമാധികാരം നൽകുന്ന രീതി അവസാനിപ്പിക്കുമെന്ന് 1994 മുതൽ എല്ലാ തിര‍ഞ്ഞെടുപ്പുകളിലും പ്രസിഡന്റ് സ്ഥാനാർഥികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണയും ഒന്നും സംഭവിച്ചില്ല. പതിവുപോലെ പരമാധികാരത്തോടെയാണ് അനുര ദിസനായകെ ശ്രീലങ്കയുടെ ഒൻപതാമത് പ്രസിഡന്റായിരിക്കുന്നത്. തിരഞ്ഞെടുപ്പുപ്രചാരണത്തിൽ പ്രസിഡന്റിന്റെ പരമാധികാരം നീക്കം ചെയ്യുമെന്ന് എൻപിപി സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സമഗ്രമായ നിയമനിർമാണം ആവശ്യമാണ്. 

1978 ൽ ആണ് ശ്രീലങ്കയിൽ പ്രസിഡന്റിന് പരമാധികാരം നൽകുന്ന ഭരണസമ്പ്രദായം തുടങ്ങുന്നത്. മൈത്രിപാല സിരിസേന അധികാരത്തിലിരുന്നപ്പോൾ പാർലമെന്റിന് കൂടുതൽ അധികാരം നൽകാനും പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറയ്ക്കാനും ചില ഭരണഘടനാ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും നടപ്പായില്ല. വെറും ഭരണഘടനാ ഭേദഗതിയിലൂടെ ഈ മാറ്റം സാധ്യമാവില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. ഫലത്തിൽ ഇപ്പോഴും പ്രസിഡന്റിന് ഏതുവകുപ്പും സ്വന്തമാക്കാനും ഏതുമന്ത്രി ഏതു വകുപ്പു ഭരിക്കണമെന്ന് തീരുമാനിക്കാനും അധികാരമുണ്ട്.

English Summary:

Anura Kumara Dissanayake Elected Sri Lanka's Ninth President with Full Presidential Powers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com