ADVERTISEMENT

ഗാസ ∙ ഇസ്രയേ‍ൽ ആക്രമണങ്ങളിൽ വിവിധയിടങ്ങളിലായി ഒറ്റ ദിവസം 76 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വടക്കൻ ഗാസയിൽ കമാൽ അദ്വാൻ ആശുപത്രിക്കു സമീപം വീടിനു നേരെ നടത്തിയ ആക്രമണത്തിൽ 17 പേരും ഖാൻ യൂനിസിലെ അഭയാർഥി ടെന്റിനുനേരെയുണ്ടായ ആക്രമണത്തിൽ 2 കുഞ്ഞുങ്ങളടക്കം 8 പേരും കൊല്ലപ്പെട്ടു. ഇതുവരെ 43,922 പലസ്തീൻകാരാണ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. 

ഇതിനിടെ, ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ കൂടാതെ 4 ഉദ്യോഗസ്ഥർ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഹിസ്ബുല്ലയുടെ മാധ്യമവിഭാഗത്തിൽ പ്രവർത്തിച്ചിരുന്നവരാണിവർ. ഗാസയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള ശേഷിക്കുന്ന വിഹിതമായ 25 ലക്ഷം ഡോളർ കൂടി ഇന്ത്യ ഇന്നലെ നൽകി. 2024–25 ൽ 50 ലക്ഷം ഡോളർ നൽകുമെന്ന വാഗ്ദാനമാണ് ഇന്ത്യ നിറവേറ്റിയത്.

English Summary:

Intense Israeli Strike on Gaza; Dozens Killed in Single Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com