യന്ത്രക്കൈ പിടിച്ചില്ല; സ്റ്റാർഷിപ് ബൂസ്റ്റർ കടലിൽ പതിച്ചു
Mail This Article
×
ബോക്ക ചിക്ക (യുഎസ്) ∙ സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ആറാം പരീക്ഷണപ്പറക്കൽ വിജയിച്ചെങ്കിലും കഴിഞ്ഞതവണത്തേതു പോലെ ബൂസ്റ്റർ ഭാഗം വിക്ഷേപണകേന്ദ്രത്തിലെ ടവറിലുള്ള വമ്പൻ ലോഹക്കൈകൾ കൊണ്ടു പിടിച്ചെടുക്കാനായില്ല. വിക്ഷേപണകേന്ദ്രത്തിലെ സാഹചര്യം അനുകൂലമല്ലാതായതോടെ ടവറിലേക്കു നയിക്കുന്നതിനു പകരം മെക്സിക്കോ ഉൾക്കടലിൽ ബൂസ്റ്റർ പതിപ്പിച്ചു.
വിക്ഷേപണ പരീക്ഷണം കാണാൻ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെക്സസിലെത്തിയിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും തുടരെത്തുടരെ സഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യവുമായി ഒരുക്കിയ സ്റ്റാർഷിപ്പിന്റെ എല്ലാ ഭാഗങ്ങളും പുനരുപയോഗിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യം.
English Summary:
Robot Arm Failure Causes Starship Booster to Crash into Sea
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.