മാറ്റ് ഗെയ്റ്റ്സ് പോയി, പാം ബോൻഡി വന്നു; യുഎസ് അറ്റോർണി ജനറലായി ട്രംപിന്റെ പുതിയ നാമനിർദേശം
Mail This Article
×
വാഷിങ്ടൻ ∙ ലൈംഗികാരോപണക്കേസിൽ കുടുങ്ങിയ മാറ്റ് ഗെയ്റ്റ്സ് സ്വയം ഒഴിഞ്ഞതോടെ, ഫ്ലോറിഡയിൽനിന്നുതന്നെയുള്ള പാം (പാമല) ബോൻഡിയെ (59) അറ്റോർണി ജനറൽ പദവിയിലേക്ക് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചു. ഫ്ലോറിഡയിലെ ആദ്യ വനിതാ അറ്റോർണി ജനറലായി ചരിത്രം കുറിച്ച (2011–2019) പാം ബോൻഡി ട്രംപിന്റെ വിശ്വസ്ത സുഹൃത്താണ്. ഫ്ലോറിഡയിൽ നിന്നുള്ള മുൻ ജനപ്രതിനിധി സഭാംഗമായ ഗെയ്റ്റ്സ്, സെനറ്റ് എതിർത്തതോടെയാണ് പിന്മാറിയത്.
2019ൽ ട്രംപിന്റെ ആദ്യ ഇംപീച്മെന്റ് വേളയിൽ ടീമിലെ മുഖ്യ അഭിഭാഷകയായിരുന്നു ബോൻഡി. ട്രംപിന്റെ മരുമകളും റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി അധ്യക്ഷയുമായ ലാറ ട്രംപിന്റെയും ഉറ്റമിത്രമാണ്.
English Summary:
Donald Trump nominates Pam Bondi for US attorney general
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.