ADVERTISEMENT

ജറുസലം ∙ തെക്കൻ ലബനൻ അതിർത്തിയിലെ വിവിധ മേഖലകളിൽ ഹിസ്ബുല്ലയുമായി ഇസ്രയേൽ സൈന്യം രൂക്ഷയുദ്ധം തുടരവേ, ബെയ്റൂട്ടിന്റെ വിവിധ മേഖലകളിൽ ഇന്നലെയും ബോംബാക്രമണമുണ്ടായി.

അതിർത്തിയിൽനിന്ന് 6 കിലോമീറ്റർ ഉള്ളിലുള്ള ഖിയം പട്ടണത്തിലാണ് നേർക്കുനേർ ഏറ്റുമുട്ടൽ നടക്കുന്നത്. ഇവിടെ ഇസ്രയേൽ ആക്രമണത്തിൽ ലബനൻ വൈദ്യസഹായസംഘത്തിലെ 5 പേർ കൊല്ലപ്പെട്ടു. യുഎൻ സമാധാനസേനയുടെ ആസ്ഥാനമായ നഖൂറയിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു. 4 ഇറ്റാലിയൻ സൈനികർക്കു പരുക്കേറ്റതായി യുഎൻ അറിയിച്ചു. ബെയ്റൂട്ടിന്റെ കൂടുതൽ മേഖലകളിൽ ജനങ്ങൾക്ക് ഇസ്രയേൽ സൈന്യം സമൂഹമാധ്യമം വഴി ഒഴിപ്പിക്കൽ നിർദേശം നൽകിയിട്ടുണ്ട്.

വെടിനിർത്തൽ പ്രതീക്ഷ നൽകി ലബനനിലും ഇസ്രയേലിലും കഴിഞ്ഞയാഴ്ച ചർച്ചയ്ക്കെത്തിയ യുഎസ് പ്രതിനിധി എമസ് ഹോക്സ്റ്റൈൻ വെറും കയ്യോടെ വാഷിങ്ടനിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ലബനനിൽ ഏറ്റുമുട്ടൽ രൂക്ഷമായത്. 

രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) യുദ്ധക്കുറ്റം ചുമത്തി ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഗാസയിൽ കൂട്ടക്കൊല തുടരുന്നു. ഗാസ സിറ്റിയിലെ ബോംബാക്രമണങ്ങളിൽ 24 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണങ്ങളിൽ  ഗാസയിൽ ഇതുവരെ 44,056 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,04,286 പേർക്കു പരുക്കേറ്റു. ലബനനിൽ 3583 പേരും         കൊല്ലപ്പെട്ടു.

English Summary:

Bomb attacks continued in various parts of Beirut yesterday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com