ADVERTISEMENT

കീവ് ∙ ബാലിസ്റ്റിക് മിസൈലുകളുമായി റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രെയ്ൻ പാർലമെന്റ് സമ്മേളനം റദ്ദാക്കി. രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി. വാണിജ്യ സ്ഥാപനങ്ങളോട് പ്രവർത്തനം പരിമിതപ്പെടുത്താൻ നിർദേശിച്ചു. യുക്രെയ്നിന്റെ ആവശ്യപ്രകാരം നാറ്റോ നേതൃത്വം ചൊവ്വാഴ്ച അടിയന്തര ചർച്ചയ്ക്ക് അംബാസഡർമാരെ വിളിച്ചു. റഷ്യൻ സേന ഷഹീദ് ഡ്രോണുകൾ ഉപയോഗിച്ച് സുമിയിൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 12 പേർക്കു പരുക്കേറ്റു.

യുക്രെയ്ൻ ബ്രിട്ടിഷ്, യുഎസ് ദീർഘദൂര മിസൈലുകൾ പ്രയോഗിച്ചതിനു തിരിച്ചടിയായി വ്യാഴാഴ്ച റഷ്യ അയച്ച മധ്യദൂര ബാലിസ്റ്റിക് മിസൈൽ മധ്യ യുക്രെയ്നിലെ ഡിനിപ്രോയിലാണ് പതിച്ചത്. റഷ്യയിലെ അസ്ട്രഖാൻ പ്രദേശത്തു നിന്നു തൊടുത്ത ഒറേഷ്നിക് മിസൈൽ മണിക്കൂറിൽ 13,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് 15 മിനിറ്റിനുള്ളിൽ ഡിനിപ്രോയിൽ പതിച്ചു. 6 പോർമുനകളുണ്ടായിരുന്ന മിസൈലായിരുന്നു ഇത്.

English Summary:

Russian ballistic missile threat: High alert in Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com