ADVERTISEMENT

വാഷിങ്ടൻ ∙ നികുതി കുറയ്ക്കലും ഇറക്കുമതി തീരുവ കൂട്ടലും തിരഞ്ഞെടുപ്പു വാഗ്ദാനമായി അവതരിപ്പിച്ചിരുന്ന ഡോണൾഡ് ട്രംപ് അതു നടപ്പിൽവരുത്താനുള്ള ആളെയും കണ്ടെത്തി: ശതകോടീശ്വരനായ പ്രശസ്ത നിക്ഷേപകൻ സ്കോട്ട് ബെസന്റ്. കീ സ്ക്വയർ ക്യാപ്പിറ്റൽ മാനേജ്മെന്റ് സ്ഥാപകനായ ബെസന്റിനെ (62) യുഎസ് ട്രഷറി സെക്രട്ടറിയായി നിയമിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചു.

ഡെമോക്രാറ്റിക് പാർട്ടി അനുഭാവിയായ നിക്ഷേപകൻ ജോർജ് സോറസിനൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് ബെസന്റ്. ഇത്തവണ ‌‌‌ട്രംപിന്റെ പ്രചാരണത്തിന് 30 ലക്ഷം ഡോളർ സംഭാവന നൽകി. നിയമനത്തിന് സെനറ്റ് അംഗീകാരം ലഭിച്ചാൽ, ക്രിപ്റ്റോകറൻസിയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന ആദ്യ ട്രഷറി സെക്ര‌ട്ടറി കൂടിയാകും ബെസന്റ്. 

റിപ്പബ്ലിക്കൻ ജനപ്രതിനിധിസഭാംഗം ലോറി ഷാവെസ് ഡെറിമറി(56)നെ ലേബർ സെക്രട്ടറിയാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ‌‌മുൻ ഫുട്ബോൾ താരവും പ്രഭാഷകനുമായ സ്കോട്ട് ടേണറെ ഹൗസിങ് സെക്രട്ടറിയാക്കും. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മേധാവിയായി ഡോ. മാർട്ടി മകാറിയെ നിയമിക്കും. മറ്റു നിയമനങ്ങൾ: ജനറ്റ് നഷ്വാറ്റ് – സർജൻ ജനറൽ, ഡേവ് വെൽഡൻ – സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മേധാവി.

English Summary:

Donald Trump to appoint Scott Bessent as treasury secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com