ADVERTISEMENT

ജറുസലം ∙ ഗാസയിൽ കഴിഞ്ഞ രാത്രി കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഭയാർഥികൂടാരങ്ങൾ മുങ്ങി. പ്ലാസ്റ്റിക്കും തുണിയും ഉപയോഗിച്ചു കെട്ടിപ്പൊക്കിയ പതിനായിരത്തിലേറെ കൂടാരങ്ങൾ ഒലിച്ചുപോയി. കക്കൂസ് മാലിന്യം കലർന്ന വെള്ളപ്പൊക്കത്തിലും കടുത്ത ശൈത്യത്തിലും 5 ലക്ഷത്തോളം പലസ്തീൻകാർ അതീവ ദുരിതാവസ്ഥയിലാണെന്ന് യുഎന്നിന്റെ പലസ്തീൻ അഭയാർഥി സംഘടന (യുഎൻആർഡബ്യൂഎ)  പറഞ്ഞു. പെരുമഴയിൽ 81% കൂടാരങ്ങളും ഉപയോഗശൂന്യമായെന്ന് ഗാസ സിവിൽ എമർജൻസി സർവീസ് വ്യക്തമാക്കി. ഗാസയിൽ 1.35 ലക്ഷം ടെന്റുകളിലാണ് പലസ്തീൻകാർ കഴിയുന്നത്. പലതും നേരത്തേതന്നെ പഴകിക്കീറിയ നിലയിലായിരുന്നു.

ഇതിനിടെ, റഫയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. ജബാലിയയിൽ 7 പേരും കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ ശേഷിക്കുന്നവരും ഉടൻ സ്ഥലം വിടണമെന്ന ലഘുലേഖകൾ ഇന്നലെ ഇസ്രയേൽ പോർവിമാനങ്ങൾ വിതറി. ഈ മേഖലയിൽ വീടുകളും കെട്ടിടങ്ങളുമെല്ലാം ബുൾഡോസറുകൾ ഇടിച്ചുനിരത്തുകയാണ്.

English Summary:

Flood in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com