ADVERTISEMENT

ബെയ്റൂട്ട് ∙ യുഎസ്–ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ പദ്ധതിയിൽ തീരുമാനമെടുക്കാൻ കാബിനറ്റ് ചേരാനിരിക്കേ, തെക്കൻ ലബനനിലെ പട്ടണമായ ടയറിലും സെൻട്രൽ ബെയ്റൂട്ടിലും ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം. 31 പേർ കൊല്ലപ്പെട്ടു. ബെയ്റൂട്ടിലെ 6 കെട്ടിടസമുച്ചയങ്ങൾ ഇന്നലെ ബോംബിട്ടുതകർത്തു. 20 സമുച്ചയങ്ങളിൽനിന്നു കൂടി ആളുകളോട് ഒഴിയാൻ മുന്നറിയിപ്പു നൽകി. ബെയ്റൂട്ടിലെ 10 ഹിസ്ബുല്ലത്താവളങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 

ഇസ്രയേലിലേക്ക് ഹിസ്ബുല്ലയും റോക്കറ്റാക്രമണം നടത്തി. യുഎസ്–ഫ്രഞ്ച് വെടിനിർത്തൽ പദ്ധതി ഇസ്രയേൽ അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. ഹിസ്ബുല്ല കരാറിനെ പിന്തുണയ്ക്കുന്നതായി ലബനൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

ഇന്നലെ ബെയ്റൂട്ടിൽ തകർത്ത കെട്ടിടങ്ങളിലൊന്ന് രാജ്യാന്തരവിമാനത്താവളത്തിനു സമീപമാണ്. ടയറിലെ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡറെ വധിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു. 

English Summary:

Heavy Israel bombing in central Beirut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com