വിമതരെ തുരത്താൻ ഇറാഖിലെ സായുധസംഘം സിറിയയിൽ
Mail This Article
കയ്റോ ∙ അലപ്പോയിൽ സ്ഥാനമുറപ്പിച്ച വിമതസേനയ്ക്കെതിരായ യുദ്ധത്തിൽ സൈന്യത്തെ സഹായിക്കാൻ ഇറാൻ പിന്തുണയുള്ള ഇറാഖിലെ സായുധസംഘങ്ങൾ സിറിയയിലെത്തി. ഇറാഖിലെ ഷിയാ സായുധ സംഘടനകളിലെ അംഗങ്ങളായ 300 പേരെങ്കിലും എത്തിയിട്ടുണ്ടെന്നാണു റിപ്പോർട്ട്. സിറിയയ്ക്ക് എല്ലാ സഹായവും ഇറാൻ പ്രഖ്യാപിച്ചു.
-
Also Read
ഗാസയിൽ വീടുകൾക്കുനേരെ ബോംബിങ്: 15 മരണം
പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സർക്കാരിനെതിരെ 2011 ൽ കലാപമുണ്ടായപ്പോൾ സർക്കാർ സേനയെ സഹായിക്കാൻ ഇറാൻ ഇറാഖിൽനിന്നുള്ള സായുധസംഘങ്ങളെ നിയോഗിച്ചിരുന്നു. ആവശ്യമായ സഹായം തുടർന്നും നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ചി പറഞ്ഞു. ഇതിനിടെ, സിറിയയിലെ പ്രശ്നം സംബന്ധിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഫോണിൽ ചർച്ച നടത്തി. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ മേഖലകളിൽ റഷ്യൻ,സിറിയൻ പോർവിമാനങ്ങൾ ഇന്നലെയും ആക്രമണം തുടർന്നു.