ADVERTISEMENT

ഗാസ ∙ വടക്കൻ ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരുക്കു പറ്റിയെന്നും കെട്ടിടത്തിനും ഉപകരണങ്ങൾക്കും തകരാറുണ്ടായെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നൂറിലേറെ ഷെല്ലുകളും ബോംബുകളും ഇവിടെ പതിച്ചെന്നും ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

വടക്കൻ ഗാസയിൽ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്ന 3 ആശുപത്രികളിലൊന്നിലാണ് ആക്രമണം. എന്നാൽ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ നിലപാട്.

English Summary:

Gaza Hospital Shell Attack: Israel Denies Involvement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com