ADVERTISEMENT

ജറുസലം ∙ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെ 6 പേർ കൊല്ലപ്പെട്ടു. ലബനനിൽ നടന്ന സ്ഫോടനത്തിൽ 4 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. തുരങ്കത്തിൽ സൂക്ഷിച്ചിരുന്ന ഹിസ്ബുല്ലയുടെ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയായിരുന്നു അപകടം. യെമനിൽ നിന്നയച്ച ഡ്രോൺ ഇസ്രയേലിൽ കെട്ടിട സമുച്ചയത്തിനു നാശം വരുത്തി. 

ഇതേസമയം, ഹമാസ് ബന്ദിയാക്കിയവരുടെ മോചനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇതിൽ ശുഭാപ്തി വിശ്വാസം ഉണ്ടെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ദികളെ മുഴുവൻ മോചിപ്പിക്കാതെ ഗാസയിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു. യുഎസിന്റെ നേതൃത്വത്തിലാണ് മധ്യസ്ഥ ചർച്ചകൾ. 2023 ഒക്ടോബർ 23ന് ഹമാസ് ഇസ്രയേലിൽ നടത്തിയ അക്രമണത്തെ തുടർന്ന് 250 പേരെയാണ് ബന്ദികളാക്കി കൊണ്ടുപോയത്. 

English Summary:

Israel Palestine Conflict: Israel attack in Gaza continues increasing death toll and an explosion in Lebanon killed Israel soldiers attempting to neutralize Hezbollah explosives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com