തലച്ചോറിൽ രക്തസ്രാവം: ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയ്ക്ക് ശസ്ത്രക്രിയ
Mail This Article
×
സാവോപോളോ ∙ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയെ (79) തലച്ചോറിലെ രക്തസ്രാവം ഒഴിവാക്കാനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേനയാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ തലയിടിച്ചു വീണതിനെത്തുടർന്നു ലുല ഡസിൽവ വിദേശയാത്രകൾ വെട്ടിക്കുറച്ചിരുന്നു. തിങ്കളാഴ്ച പാർട്ടിനേതാക്കളുമായി നടത്തിയ യോഗം തലവേദന കാരണം ഇടയ്ക്കുവച്ച് അവസാനിപ്പിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
English Summary:
Lula da Silva Hospitalized in Sao Paulo: Lula da Silva, the Brazilian President, underwent emergency brain surgery in Sao Paulo to prevent a potential brain hemorrhage. The surgery was deemed successful, and authorities report that the President is recovering
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.