ഇറാഖ് സന്ദർശനത്തിനിടെ വധശ്രമം നടന്നെന്ന് ഫ്രാൻസിസ് മാർപാപ്പ; വെളിപ്പെടുത്തൽ ആത്മകഥയിൽ
Mail This Article
×
വത്തിക്കാൻ സിറ്റി ∙ 3 വർഷം മുൻപ് ഇറാഖ് സന്ദർശനത്തിനിടെ തന്നെ വധിക്കാൻ ശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. 2021 മാർച്ചിൽ മൊസൂൾ സന്ദർശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജൻസ് വിവരം നൽകിയെന്നും ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടർന്ന് അവ ലക്ഷ്യത്തിലെത്തും മുൻപ് പൊട്ടിത്തെറിച്ചെന്നും ഉടൻ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലാണ് മാർപാപ്പ വെളിപ്പെടുത്തിയത്.
2025 മഹാജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ജനുവരി 14ന് എൺപതിലേറെ രാജ്യങ്ങളിൽ പ്രകാശനം ചെയ്യുന്ന ‘ഹോപ്’ എന്ന പേരിലുള്ള ആത്മകഥയുടെ ചില ഭാഗങ്ങൾ ഒരു ഇറ്റാലിയൻ ദിനപത്രം പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യം പറയുന്നത്. മാർപാപ്പയുടെ 88–ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചായിരുന്നു പ്രസിദ്ധീകരണം.
English Summary:
Assasination attempt on Pope Francis: Pope Francis reveals an assassination attempt against him during his Iraq visit; disclosure in autobiography
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.