ADVERTISEMENT

കീവ് ∙ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വിവിധയിടങ്ങളിൽ റഷ്യയുടെ മിസൈൽ ആക്രമണം. ഒട്ടേറെ കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. ഒരാൾ കൊല്ലപ്പെട്ടു. 11 പേർക്കു പരുക്കേറ്റു. റഷ്യൻ ആണവ, രാസായുധ സേനാവിഭാഗം മേധാവിയെ ബോംബ് സ്ഫോടനത്തിലൂടെ വധിച്ച യുക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ്ബിയുവിന്റെ കമാൻഡ് സെന്ററിൽ മിസൈൽ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

റഷ്യയുടെ 8 മിസൈലുകളിൽ 5 എണ്ണം വെടിവച്ചിട്ടെന്ന് യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. ഹൈപ്പർസോണിക്, ബാലിസ്റ്റിക് മിസൈലുകളെ തടുക്കാൻ ശേഷിയുള്ള യുഎസിന്റെ വ്യോമപ്രതിരോധ സംവിധാനമാണ് യുക്രെയ്ൻ ഉപയോഗിക്കുന്നത്. അതേസമയം, റഷ്യയുടെ കർസ്ക് മേഖലയിലെ റിയാസ്ക് പട്ടണത്തിൽ യുക്രെയ്ൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ടുണ്ട്. കർസ്കിന്റെ ഒരുഭാഗം ഓഗസ്റ്റ് മുതൽ യുക്രെയ്ൻ സേനയുടെ അധീനതയിലാണ്. 

English Summary:

Kyiv Under Fire: Russian missile attack on Kyiv resulted in casualties and significant damage. The attack, claimed by Russia as retaliation, underscores the escalating tensions between Russia and Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com