സിറിയ: യുഎസിന് അൽ ജുലാനിയെ ഇനി അകത്തിടേണ്ട; ഒരു കോടി ഡോളർ പാരിതോഷിക വാഗ്ദാനം പിൻവലിച്ചു
Mail This Article
×
ഡമാസ്കസ് ∙ സിറിയയിൽ അധികാരം പിടിച്ച വിമത നേതാവിനു യുഎസ് സൗഹൃദകരം നീട്ടി. ഹയാത്ത് തഹ്‌രീർ അൽ ശാം മേധാവി അബു മുഹമ്മദ് അൽ ജുലാനിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതു പിൻവലിക്കുകയാണെന്ന് യുഎസ് അറിയിച്ചു. പശ്ചിമേഷ്യ സന്ദർശിക്കുന്ന യുഎസ് നയതന്ത്ര സംഘത്തിലെ ബാർബറ ലീഫും അൽ ജുലാനിയും തമ്മിൽ ഡമാസ്കസിൽ കൂടിക്കാഴ്ച നടന്നതിനു പിന്നാലെയാണിത്.
അൽഖായിദ ബന്ധം ആരോപിച്ചായിരുന്നു യുഎസിന്റെ മുൻ നടപടി. ഭീകരവാദം ഉപേക്ഷിക്കാൻ ഇദ്ദേഹം തീരുമാനമെടുത്തിട്ടുണ്ടെന്നും അതു പരിഗണിച്ചാണ് പഴയ വാഗ്ദാനം പിൻവലിക്കുന്നതെന്നും ലീഫ് പറഞ്ഞു. ഹയാത്ത് തഹ്‌രീർ അൽ ശാം സംഘടന ഇപ്പോഴും ഭീകരപ്പട്ടികയിലുണ്ട്
English Summary:
Syria: US withdraws $10 million reward for al-Julani's capture
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.