ബഹിരാകാശത്ത് നേട്ടം ‘കാൽ’വരിച്ച് ചൈന; ബഹിരാകാശ നടത്തത്തിൽ പുതിയ റെക്കോർഡ്
Mail This Article
×
വാഷിങ്ടൻ ∙ ബഹിരാകാശ നടത്തത്തിൽ പുതിയ റെക്കോർഡിട്ട് ചൈനീസ് ബഹിരാകാശ സഞ്ചാരികൾ. 9 മണിക്കൂറിലേറെ നടന്ന് ചൈയ് സുഷെയും സൊങ് ലിങ്ഡോങ്ങുമാണ് ചരിത്രനേട്ടം ‘കാൽ’വരിച്ചത്. ടിയൻഗോങ് ബഹിരാകാശ നിലയത്തിനു പുറത്ത് ചൊവ്വാഴ്ചയായിരുന്നു നടത്തം. നാസ അയച്ച ബഹിരാകാശ സഞ്ചാരികളായ ജയിംസ് വോസും സൂസൻ ഹെംസും 2001ൽ നടന്നതിനെക്കാൾ 4 മിനിറ്റെങ്കിലും ഇവർ കൂടുതൽ നടന്നതായാണ് കരുതുന്നത്.
1965ൽ സോവിയറ്റ് യൂണിയനിൽനിന്നുള്ള സഞ്ചാരികളാണ് ആദ്യമായി ബഹിരാകാശത്തു നടന്നത്. അതിനുശേഷം റഷ്യയും യുഎസും ഇത്തരത്തിലുള്ള നൂറുകണക്കിനു ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. ചൈനീസ് സഞ്ചാരികൾ 2008ലാണ് ആദ്യമായി ബഹിരാകാശത്തു നടന്നത്. യുഎസുമായി കടുത്ത ബഹിരാകാശ മത്സരത്തിലാണ് ചൈന.
English Summary:
Historic Milestone: Chinese astronauts achieve longest spacewalk
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.