ADVERTISEMENT

ടിരാന (അൽബേനിയ) ∙ 14 വയസ്സുകാരനെ സഹപാഠി കുത്തിക്കൊന്നതിനു പിന്നാലെ സമൂഹമാധ്യമമായ ടിക്ടോക് ഒരു വർഷത്തേക്കു നിരോധിച്ച് യൂറോപ്യൻ രാജ്യമായ അൽബേനിയ. കഴിഞ്ഞ മാസം ഇരുവരും തമ്മിൽ ടിക്ടോക്കിലൂടെ ഉണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു വ്യക്തമായതോടെയാണു നടപടി. ഒട്ടേറെ കുട്ടികൾ കൊലപാതകത്തെ ടിക്ടോക്കിലൂടെ പിന്തുണയ്ക്കുകയും ചെയ്തു. നിരോധനം അടുത്ത വർഷമാദ്യം നിലവിൽ വരും.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ടിക്ടോക് അറിയിച്ചു. ഇരു വിദ്യാർഥികൾക്കും ടിക്ടോക്കിൽ അക്കൗണ്ട് ഇല്ലെന്നാണ് ഇവരുടെ വാദം. ഫ്രാൻസ്, ജർമനി, ബൽജിയം എന്നീ രാജ്യങ്ങളും കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഓസ്ട്രേലിയ 14 വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തി.

English Summary:

TikTok Banned: Albania's TikTok ban follows a tragic incident. The one-year ban was implemented after a 14-year-old was murdered due to a TikTok argument

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com